കുവൈത്ത് സിറ്റി: കുവൈത്തിൽ എട്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് അറിയിച്ചു. 128 കുവൈത്തികൾ, 14 ഇൗജിപ്ത് പൗരന്മാർ, ഏഴ് ഇന്ത്യക്കാർ, ഏഴ് ഫിലിപ്പീൻസുകാർ, നാല് സോമാലിയക്കാർ, മൂന്ന് ലബനാൻ പൗരന്മാർ, രണ്ട് സ്െപയിൻ പൗരന്മാർ, അമേരിക്ക, സുഡാൻ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ച 17 പേരിൽ നാലുപേർ അമേരിക്ക, സൗദി, ഇൗജിപ്ത്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് വന്നവരാണ്. ഒരു ഇൗജിപ്തുകാരൻ ജോർഡനിൽനിന്ന് വന്നതാണ്. ഏഴ് സ്വദേശികൾ, സുഡാൻ, ഇറാഖ് പൗരന്മാർക്കു നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.
രണ്ട് ഇന്ത്യക്കാർ, ബംഗ്ലാദേശ് പൗരൻ എന്നിവർക്ക് ഏതുവഴിയാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സ്വദേശിക്കും ഏതുവഴിയാണ് വന്നതെന്ന് കണ്ടെത്താനായിട്ടില്ല. ആരോഗ്യ മന്ത്രാലയം അന്വേഷിച്ചുവരുന്നു. അതിനിടെ തീവ്രപരിചരണ വിഭാഗത്തിലുള്ളവർ വർധിച്ചു. വ്യാഴാഴ്ച ഏഴുപേരുണ്ടായിരുന്നത് നാല് കൂടി വർധിച്ച് 11 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.