കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ റോഡുകളിൽ അണുനാശിനി തളിച്ചുതുടങ്ങ ി. ഫർവാനിയ ഹബീബ് മുനവ്വർ സ്ട്രീറ്റിൽ വെള്ളിയാഴ്ച രാത്രി ടാങ്കർ ഉപയോഗിച്ച് അണുനാശിനി തളിച്ചു.
ചൈനയിൽ ഇത്തരം ടാങ്കറുകൾ അണുനശീകരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. നേരത്തെ വൈറസ് സ്ഥിരീകരിച്ച ഇൗജിപ്ഷ്യൻ പൗരെൻറ ആയോധനകല പരിശീലന സ്ഥാപനം പ്രവർത്തിക്കുന്നത് ഇൗ സ്ട്രീറ്റിലാണ്. ഇവിടുത്തെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.