കുവൈത്തിൽ 85 പേർക്ക്​ കൂടി കോവിഡ്​; രണ്ടുമരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 37 ഇന്ത്യക്കാർ ഉൾപ്പെടെ 85 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിച ്ചു. സോമാലിയ, ബംഗ്ലാദേശ്​ പൗരന്മാരാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 11 ആയി.

പുതിയ രോഗബാധിതരിൽ ഏഴുപേർ വിദേശത്തുനിന്ന്​ വന്ന കുവൈത്തികളും 72 പേർ നേരത്തെ വൈറസ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമ ാണ്​. ആറുപേർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. ഇതോടെ കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചവർ 2080 ആയി.

തിങ്കളാഴ്​ച 45 പേർ ഉൾപ്പെടെ 412 പേർ രോഗമുക്​തി നേടി. ബാക്കി 1657 പേരാണ്​ ചികിത്സയിലുള്ളത്​. 46 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഇതിൽ 26 പേരുടെ നില ഗുരുതരമാണ്​. ആറ്​ കുവൈത്തികൾ, 37 ഇന്ത്യക്കാർ, എട്ട്​ ബംഗ്ലാദേശികൾ, എട്ട്​ ഇൗജിപ്​തുകാർ, അഞ്ച്​ സിറിയക്കാർ, നാല്​ പാകിസ്ഥാനികൾ, രണ്ട്​ ഇറാൻ പൗരന്മാർ, ഒരു ഫലസ്​തീൻ പൗരൻ, ഒരു പോർച്ചുഗീസ്​ പൗരൻ എന്നിവർക്കാണ്​ നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ വൈറസ്​ ബാധിച്ചത്​.

നാല്​ കുവൈത്തികൾ, ഒരു ജോർഡൻ പൗരൻ, ഒരു പാകിസ്ഥാനി എന്നിവർക്ക്​ വൈറസ്​ ബാധിച്ച വഴി കണ്ടെത്തിയിട്ടില്ല. യു.എ.ഇയിൽനിന്ന്​ വന്ന നാല്​ കുവൈത്തികൾ, ഖത്തറിൽനിന്ന്​ വന്ന രണ്ട്​ കുവൈത്തികൾ, ബഹ്​റൈനിൽനിന്ന്​ വന്ന ഒരു കുവൈത്തി എന്നിവർക്കും കോവിഡ്​ സ്ഥിരീകരിച്ചു.

Tags:    
News Summary - covid update kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.