കുവൈത്ത് സിറ്റി: കുവൈത്തിൽ 687 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 72,400 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 509 പേർ ഉൾപ്പെടെ 64,028 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 482 ആയി. ബാക്കി 7890 പേരാണ് ചികിത്സയിലുള്ളത്.
117 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3450 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 443 കുവൈത്തികൾക്കും 244 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. അഹ്മദി ഗവർണറേറ്റിൽ 168 പേർക്കും ജഹ്റ ഗവർണറേറ്റിൽ 168 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 147 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 117 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 87 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഞായറാഴ്ച രണ്ടുപേർ അറസ്റ്റിലായി. രണ്ടുപേരും കുവൈത്തികളാണ്. ഫർവാനിയ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലാണ് ഒാരോരുത്തർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.