കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു

സൗദി ഉച്ചകോടിയിൽ കുവൈത്ത് കിരീടാവകാശി പ​ങ്കെടുത്തു; ജി.സി.സി ഐക്യം പ്രകടമാക്കി ഉച്ചകോടി

കുവൈത്ത് സിറ്റി: മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ ജി.സി.സി ഐക്യം പ്രകടമാക്കി സൗദിയിൽ അസാധാരണ ഉച്ചകോടി. ജിദ്ദയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന ഉച്ച​കോടിയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പ​ങ്കെടുത്തു. മേഖലയിലെ നിലവിലെ രാഷ്​ട്രീയ സാഹചര്യങ്ങളും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ചർച്ച ചെയ്ത ഉച്ചകോടിയിൽ വിവിധ ഗൾഫ് രാഷ്​ട്രത്തലവന്മാരും ഉന്നതതല പ്രതിനിധി സംഘങ്ങളുംതങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.

മേഖലയിലെ സുരക്ഷ, സാമ്പത്തിക സഹകരണം, മറ്റു സമകാലിക വെല്ലുവിളികൾ എന്നിവയും വിലയിരുത്തി. ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഐക്യം ദൃഢമാക്കുന്നതിനും ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഉച്ചകോടി ശ്രദ്ധചെലുത്തി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനൊപ്പം വിദേശകാര്യ മന്ത്രി ശൈഖ്​ ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, കിരീടാവകാശിയുടെ ദിവാൻ തലവൻ ​ശൈഖ്​ താമിർ ജാബിർ അൽ അഹമ്മദ് അസ്സബാഹ് എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം കുവൈത്തിനെ പ്രതിനിധീകരിച്ചു.

Tags:    
News Summary - Crown Prince attends Saudi summit; Summit demonstrates GCC unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.