കെ.കെ.എം.എ പൊതുകിണർ പാലക്കാട് ജില്ലയിലെ ചെമ്പ്രയിൽ പഞ്ചായത്ത്
പ്രസിഡൻ്റ്
ജമീല ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സോഷ്യൽ പദ്ധതിയുടെ കീഴിൽ നിർമാണം പൂർത്തിയാക്കിയ പൊതുകിണർ പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറപഞ്ചായത്തിലെ ചെമ്പ്രയിൽ സമൂഹത്തിനായി തുറന്ന് കൊടുത്തു. കെ.കെ.എം.എ പൂർത്തിയാക്കുന്ന 28ാമത്തെ പൊതുകിണറാണിത്.
തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ കേരള സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റസാഖ് മേലടി അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര സി.എഫ്.ഒ മുഹമ്മദലി മാത്ര മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് പ്രാദേശിക വാർഡ്മെമ്പർമാരായ ശ്രീജ, അബ്ദുൽ ഖാദർ, അബൂബക്കർ, മഹല്ല് കമ്മറ്റി സെക്രട്ടറി ഹൈദ്രോസ്,സൈയ്‌ത്
മുഹമ്മദ്കൊടുങ്ങല്ലൂർ, അലിക്കുട്ടി ഹാജി,കെ.ടി. അബ്ദുൽ സലാം, സിദ്ധീഖ് പൊന്നാനി, ഷംസുദ്ധീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അബ്ദുൽ സലാം ഖിറാഅത്ത് നടത്തി. കെ.കെ.എം.എ പാലക്കാട് ജില്ല പ്രസിഡൻ്റ് സി.കെ അബ്ദുൽ അസീസ് സ്വാഗതവും, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു.എ ബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.