കുവൈത്ത് സിറ്റി: ഞായറാഴ്ച മുതൽ സമഗ്ര നിയന്ത്രണം ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ശനിയാഴ്ച കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. കോവിഡ് പ്രതിരോധ മാർഗനിർദേങ്ങളെല്ലാം ലംഘിക്കുന്ന കനത്ത തിരക്കാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ അനുഭവപ്പെട്ടത്. മേയ് 10 മുതൽ 30 വരെ പൂർണ കർഫ്യൂ ഏർപ്പെടുത്തുേമ്പാൾ അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടുമെന്ന് കരുതിയാണ് ആളുകൾ കൂട്ടമായി ഷോപ്പിങ്ങിനിറങ്ങിയത്. അവശ്യസാധങ്ങൾ സഹകരണ സംഘങ്ങളിൽ ഒാൺലൈനായി അപ്പോയിൻമെൻറ് എടുത്ത് വാങ്ങാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് ആഴ്ചയിൽ ഒരു അപ്പോയിൻമെൻറ് നൽകാനാണ് തീരുമാനം.
നിയന്ത്രണങ്ങളോടെ റെസിഡൻഷ്യൽ മേഖലകളിലെ സൂപ്പർ മാർക്കറ്റുകൾ തുറക്കാമെന്ന് വെള്ളിയാഴ്ച രാത്രിയിലെ വാർത്തസമ്മേളനത്തിൽ മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. സൂപ്പർ മാർക്കറ്റുകൾ രണ്ടുമണിക്കൂർ തുറക്കാൻ അനുവദിക്കുമെന്നാണ് മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. ഹെൽത്ത് കാർഡുള്ള ബഖാല ജീവനക്കാർക്ക് അംഗീകാരത്തോടുകൂടി താമസസ്ഥലങ്ങളിൽ ഡെലിവറി സർവിസ് നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗ്യാസ് സ്റ്റേഷനുകളിലും വൻ തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. ഗ്യാസ് സിലിണ്ടർ കിട്ടാനില്ലാതെ ആളുകൾ ബുദ്ധിമുട്ടി. ഗ്യാസ് സിലിണ്ടറിെൻറ ഡെലിവറിക്ക് സൗകര്യം ഏർപ്പെടുത്തുമെന്ന് വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് നാലുമണി മുതലാണ് പൂർണ കർഫ്യൂ നിലവിൽ വരുന്നത്. അതുകൊണ്ടുതന്നെ ഞായറാഴ്ച പകലും വൻതിരക്ക് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.