ജിദ്ദ: കോവിഡ്-19 ലോകത്തെയാകമാനം കീഴടക്കിക്കൊണ്ടിരിക്കെ, അതിനെ പ്രതിരോധിക്കാനുള്ള പ്രതിവിധി എന്ന നിലയില്‍ നിരവധി നിർദേശങ്ങളുമായി വിദഗ്ധർ. ജീവിത തിരക്കിനിടയില്‍ അല്പം ഒഴിഞ്ഞിരിക്കാന്‍ സമയം കിട്ടുന്നത് ആശ്വാസവും പൂർവാധികം ശക്തിയോടെ തിരിച്ചുവരാനുള്ള തയാറെടുപ്പിെൻറ ഭാഗവുമായി കാണണമെന്ന് മനഃശാസ്ത്രജ്ഞന്മാർ. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിവിധ വെബ്പോര്ട്ടലുകളിലൂടെയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. വൈറസ് രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം കാലം അതില്‍നിന്ന് മോചനം നേടാന്‍ നിർദേശിക്കുന്ന രണ്ട് വഴികളാണ് ശുചിത്വവും ഏകാന്തവാസവും. ഈ നിർദേശം പൂർണമായും പാലിച്ചാല്‍ മാത്രമേ വൈറസിെൻറ മാരക വിപത്തില്‍നിന്നും രക്ഷനേടാന്‍ സാധിക്കൂ. അല്ലാത്തപക്ഷം ഇറ്റലിയിലും ഇറാനിലും സംഭവിച്ചതുപോലുള്ള ദാരുണ സംഭവങ്ങള്‍ക്ക് സാക്ഷികളാവേണ്ടി വരും. ഏകാന്തവാസക്കാലത്തെ വിരസത അകറ്റാന്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കാണുകയും അതിന് സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന അനുഭൂതി അമൂല്യമാണെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. എത്ര ദുരിതമനുഭവിക്കുന്നവരായാലും അതിനെക്കാളുപരി ദുരിതമനുഭവിക്കുന്നവരുണ്ട് എന്ന് കാണാനുള്ള കണ്ണാണ് നമുക്കുണ്ടാവേണ്ടത്.
കുടുംബ, സാമൂഹിക ബന്ധങ്ങൾ മൊബൈല്‍ ഫോണിെൻറയും മറ്റും സഹായത്താല്‍ ശക്തിപ്പെടുത്തുന്നത് ഏകനായിരിക്കുമ്പോഴുള്ള മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ സഹായിക്കും. ഏകാന്തവാസം ഒരു പീഡന കാലമായിട്ടാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. പുറംലോകത്ത് സജീവമായി വിഹരിച്ചിരുന്നവർ പെട്ടെന്നൊരു ദിനം ഏകാന്തതടവിലകപ്പെടുേമ്പാഴുണ്ടാകുന്ന മാനസിക പിരിമുറുക്കം കനത്തതാണ്. ഏകാന്തവാസത്തിെൻറ വിരസത അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് പുസ്തക വായന. വേദഗ്രന്ഥമുൾപ്പെടെ അവരവരുടെ അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് വായിക്കാവുന്നതാണ്. ക്വാറൻറീൻ ഇരിക്കുന്ന ഓരോ ദിവസവും എന്ത് ചെയ്യണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത് സമയം ഫലപ്രദമായി ചെലവഴിക്കാന്‍ സഹായിക്കും. ആരാധനകള്‍ക്ക് സമയം കണ്ടെത്തുന്നത് വലിയൊരു ആശ്വാസമായിരിക്കും.
വ്യായാമവും ശ്വാസോച്ഛ്വാസവും ചെയ്യുന്നത് ഏകാന്തതയുടെ വിരസത അകറ്റാന്‍ ഏറ്റവും നല്ല മാർഗമാണെന്ന് മത്രമല്ല രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഏകാന്തതയുടെ വിരസത അവസാനിപ്പിക്കാന്‍ അല്പം വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതും നല്ലതാണ്. സംഗീതം മനസ്സിന് കുളിർമയും ആശ്വാസവും നല്കാന് സഹായകമാണ്. മാത്രമല്ല, അതൊരു ചികിത്സ രീതിയാണെന്നും പല ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. കാര്യങ്ങളെല്ലാം ചിട്ടയിലും ഭംഗിയിലും അടുക്കിവെക്കാൻ ശീലിക്കുന്നതിനും ഏകാന്ത വാസക്കാലത്തെ ഉപയോഗപ്പെടുത്താമെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.