Posted On
date_range Updated On
date_range 530 പേർക്കുകൂടി കോവിഡ്; 762 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 530 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 99,964 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 762 പേർ ഉൾപ്പെടെ 90,930 പേർ രോഗമുക്തി നേടി.
ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 585 ആയി. 8449 പേരാണ് ചികിത്സയിലുള്ളത്. 93 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3344 പേർക്കാണ് പുതുതായി പരിശോധന നടത്തിയത്.
അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ടിൽ 137 പേർ, ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്ടിൽ 129 പേർ, കാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്ടിൽ 102 പേർ, ജഹ്റ ഹെൽത്ത് ഡിസ്ട്രിക്ടിൽ 91 പേർ, ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്ടിൽ 51 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.