4809 പേർക്ക്​ കോവിഡ്​; 4299 രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 4,809 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 4299 പേർ രോഗമുക്​തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 2483 ആയി. 45,339 ആണ്​ ആക്ടീവ്​ കോവിഡ്​ കേസുകൾ. 333 പേർ ആശുപത്രി വാർഡുകളിലും 48 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മരണ നിരക്ക് കുറവാണെന്നത് ആശ്വാസം പകരുന്നുണ്ട്. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത്​ ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

എല്ലാവരും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി, ചുമ, ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. kuwkuwസൗദി (44155), ബഹ്​റൈൻ (26,078), ഖത്തർ (40,832), യു.എ.ഇ (51,677), ഒമാൻ (10,503) എന്നിങ്ങനെയാണ്​ വിവിധ ഗൾഫ്​ രാജ്യങ്ങളിലെ ആക്​ടിവ്​ കോവിഡ്​ കേസുകൾ. 

News Summary - covid for 4809; 4299 cured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.