തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച്​ ഒരു മലയാളി കൂടി മരിച്ചു.  തിരുവനന്തപുരം നെയ്യാറ്റിങ്കര മങ്കുഴി സ്വദേശി ജ്ഞാനമുത്തൻ തോമസ്‌ (66) ആണ്​ ജാബിർ ആശുപത്രിയിൽ മരിച്ചത്.  സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു.

ഭാര്യ: ജലജ. മക്കൾ: സുജിത, സുമി, ജിനിത. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 51 ആയി.

Tags:    
News Summary - covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.