കോവിഡ്​ ചികിത്സ: കുവൈത്ത്​ ജപ്പാനിൽനിന്ന്​ മരുന്ന്​ എത്തിക്കുന്നു

കുവൈത്ത്​ സിറ്റി: കോവിഡ്​ ചികിത്സക്കായി കുവൈത്ത്​ ജപ്പാനിൽനിന്ന്​ മരുന്ന്​ എത്തിക്കുന്നു. അടുത്തയാഴ്​ച മരുന്ന്​ രാജ്യത്ത്​ എത്തുമെന്ന്​ കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിലെ മരുന്നുകാര്യ അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല അൽ ബദർ കുവൈത്ത്​ വാർത്ത ഏജൻസിയോട്​ പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ അനുകൂല ഫലം ലഭിച്ച അവിഗൻ (Avigan) എന്ന മരുന്നാണ്​ എത്തിക്കുന്നതെന്ന്​​ അധികൃതർ വ്യക്​തമാക്കി.

ജപ്പാ​​െൻറയും ലോകാരോഗ്യ സംഘടനയുടെയും മാർഗനിർദേശം അനുസരിച്ചാണ്​ മരുന്ന്​ ഉപയോഗിക്കുക. മൂന്നുമാസത്തിലേറെയായി മരുന്നുകളും മറ്റ്​ ചികിത്സാ ഉപകരണങ്ങളും എത്തിക്കുന്നതിൽ കുവൈത്ത്​ ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും നടത്തിവരുന്ന ഏകോപനം അഭിനന്ദനാർഹമാണെന്ന്​ ഡോ. അബ്​ദുല്ല അൽ ബദർ കൂട്ടിച്ചേർത്തു. മരുന്ന്​ കൈമാറ്റവുമായി ബന്ധപ്പെട്ട്​ ഏപ്രിൽ 20ന്​ ജപ്പാനിലെ കുവൈത്ത്​ എംബസി ജപ്പാൻ അധികൃതരുമായി ധാരണയിൽ എത്തിയിരുന്നു.

Tags:    
News Summary - Covid 19 treatment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.