Posted On
date_range Updated On
date_range പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉൽപന്നങ്ങൾ കുവൈത്തിൽ പിടികൂടി
കുവൈത്ത് സിറ്റി: പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച ബാഗുകളും വസ്ത്രങ്ങളും ഷൂകളും ആക്സസറികളും പിടികൂടി. സാൽമിയയിലും ജഹ്റയിലും വാണിജ്യ, വ്യവസായ വകുപ്പിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപന്നങ്ങളുടെ വന്‍ശേഖരം പിടികൂടിയത്.
വ്യാജ ഉൽപന്നങ്ങള് പിടികൂടിയ 10 സ്ഥാപനങ്ങള്‍ മന്ത്രാലയം അടച്ചുപൂട്ടി. പിടികൂടിയവരെ കൊമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് ട്രേഡ് മാര്‍ക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുുണ്ട്. ബ്രാന്‍ഡുകളുടെ വ്യാജ ഉൽപന്നങ്ങള് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.