പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഇറാഖ് വിദേശകാര്യ മന്ത്രി ഡോ.ഫുവാദ് ഹുസൈനുമായി കൂടികാഴ്ചയിൽ

സഹകരണം വർധിപ്പിക്കും; ഇറാഖ് വിദേശകാര്യ മന്ത്രി കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ഇറാഖ് വിദേശകാര്യ മന്ത്രി ഡോ.ഫുവാദ് ഹുസൈൻ കുവൈത്തിലെത്തി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവർ ഇറാഖ് വിദേശകാര്യ മന്ത്രിയുമായും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.

കുവൈത്തും ഇറാഖും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കൂടികാഴ്ചകളിൽ ഇരുപക്ഷവും ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും അവലോകനം ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും പിന്തുണക്കുന്നതിനും പൊതുവായ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും തുടർച്ചയായ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Cooperation to be increased; Iraqi Foreign Minister arrives in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.