ഐ.​സി.​എ​ഫ് ഓ​ക്സി​ജ​ന്‍ ഫ​ണ്ട് ഫ​ഹാ​ഹീ​ല്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വി​ഹി​തം ഫി​നാ​ന്‍സ് സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ ല​ത്തീ​ഫ് തോ​ന്നി​ക്ക​ര നാ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ട​ക​ര​യെ ഏ​ൽ​പ്പി​ക്കു​ന്നു 

​െഎ.​സി.​എ​ഫ് ഓ​ക്സി​ജ​ന്‍ പ്ലാ​ൻ​റ്​ ഫ​ഹാ​ഹീ​ല്‍ വി​ഹി​തം ഏ​ൽ​പി​ച്ചു

ഫ​ഹാ​ഹീ​ല്‍: ഐ.​സി.​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഓ​ക്സി​ജ​ന്‍ പ്ലാ​ൻ​റ്​ നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കു​ള്ള ഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ല്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ വി​ഹി​തം കൈ​മാ​റി. ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ സെ​ന്‍ട്ര​ല്‍ ഫി​നാ​ന്‍സ് സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ ല​ത്തീ​ഫ് തോ​ന്നി​ക്ക​ര നാ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ട​ക​ര​യെ തു​ക ഏ​ൽ​പ്പി​ച്ചു.

കെ​യ​ര്‍ ഫോ​ര്‍ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഐ.​സി.​എ​ഫ് കേ​ര​ള​ത്തി​ല്‍ പ്ര​തി​ദി​നം 1000 ലി​റ്റ​ര്‍ ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍ നി​ർ​മി​ക്കാ​വു​ന്ന പ്ലാ​ൻ​റ്​ നി​ർ​മി​ച്ച് ന​ല്‍കു​ന്ന​ത്. സെ​ന്‍ട്ര​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​വാ​സ് ശം​സു​ദ്ദീ​ന്‍, സം​ഘ​ട​നാ​കാ​ര്യ പ്ര​സി​ഡ​ൻ​റ്​ വി.​യു. ഹാ​രി​സ്, സം​ഘ​ട​നാ​കാ​ര്യ സെ​ക്ര​ട്ട​റി സ്വാ​ദി​ഖ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

തു​ക ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ സം​ഘ​ട​ന​യു​ടെ സെ​ന്‍ട്ര​ല്‍, യൂ​നി​റ്റ് നേ​താ​ക്ക​ളെ​യും സ​ഹ​ക​രി​ച്ച സു​മ​ന​സ്സു​ക​ളെ​യും സെ​ന്‍ട്ര​ല്‍ അ​ധ്യ​ക്ഷ​ന്‍ സൈ​ദ​ല​വി സ​ഖാ​ഫി ത​ങ്ങ​ള്‍ വാ​വാ​ട് അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - I.C.F. Oxygen Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.