കുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖത്തുനിന്ന് പരിശോധന കൂടാതെ കണ്ടെയ്നറുകൾ പുറത്തേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം പൂർത്തിയായില്ല. കാണാതായ 11 കണ്ടെയ്നറുകൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് ശുവൈഖ് തുറമുഖത്തുനിന്ന് 14 കണ്ടെയ്നറുകൾ കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാതെ പുറത്തേക്ക് കടത്തിയത്. ദുബൈയിൽനിന്ന് കപ്പലിൽ എത്തിച്ച 14 കണ്ടെയ്നറുകളാണ് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കടത്തിക്കൊണ്ടുപോയത്. കളിത്തോക്കുകൾക്കിടയിൽ ഒളിപ്പിച്ച മദ്യമായിരുന്നു ഇവയിൽ.
തുറമുഖ ജീവനക്കാരിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് അധികൃതർ നടത്തിയ ഉൗർജിതമായ അന്വേഷണത്തതിനൊടുവിൽ അങ്കറ മരുപ്രദേശത്തുനിന്ന് കളിക്കോപ്പുകളോടൊപ്പം വിദേശമദ്യം നിറച്ച മൂന്നു കണ്ടെയ്നറുകൾ കണ്ടെത്തി. ബാക്കിയുള്ളവക്കായി അധികൃതർ ഉൗർജിതമായ അന്വേഷണം നടത്തിയെങ്കിലും ആറുമാസം കഴിഞ്ഞിട്ടും തുെമ്പാന്നുമായില്ല.
ശൈഖ് ജാബിർ കൾചറൽ സെൻററിെൻറയും രാജകുടുംബാംഗത്തിെൻറയും പേരിലുള്ള അനുമതി പത്രങ്ങൾ കാണിച്ചാണ് വിദേശമദ്യത്തിെൻറ വൻ ശേഖരമടങ്ങുന്ന കണ്ടെയ്നറുകൾ ഇവർ പുറത്തേക്ക് കടത്തിയത്.രാജകുടുംബാംഗത്തിെൻറ വീട്ടിലേക്ക് ഫർണിച്ചറുകൾ കൊണ്ടുവരാൻ എന്ന രീതിയിൽ സമ്പാദിച്ച അനുമതിപത്രം സ്വദേശി വഴി സ്വന്തമാക്കിയാണ്മദ്യക്കടത്തുകാർ കണ്ടെയ്നർ കടത്തിന് ഉപയോഗിച്ചത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടു പ്രതികളും മലയാളികളാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ സംഭവത്തിലെ യഥാർഥ ഉത്തരവാദി ആരെന്ന കാര്യത്തിൽ ഏകാഭിപ്രായത്തിൽ എത്താൻ ആയിട്ടില്ല. കസ്റ്റംസ് വിഭാഗം മാത്രമാണ് ഉത്തരവാദിയെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടപ്പോൾ ഒന്നിലേറെ വകുപ്പുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതിനിടെ, ശുവൈഖ് തുറമുഖത്തുനിന്ന് മൂന്നു കണ്ടെയ്നറുകൾ കൂടി കാണാതായതായി പരാതിയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. സാനിറ്ററി ഉൽപന്നങ്ങളുമായെത്തിയ കണ്ടെയ്നറുകൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പിന്നാമ്പുറത്തുകൂടി കടത്തിയെന്നാണ് പരാതി. പാർലമെൻറ് തലത്തിലും വകുപ്പുതലത്തിലും അന്വേഷണം പുരോഗമിക്കവെ കണ്ടെയ്നർ കടത്ത് ഗൗരവമായാണ് അധികൃതർ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.