കെ.ഐ.ജി സാൽമിയ ഏരിയ എച്ച്. ആർ.ഡി വകുപ്പിന് കീഴിൽ ആരംഭിച്ച കമ്പ്യൂട്ടർ പരിശീലന ക്ലാസ് ഏരിയ പ്രസിഡന്റ് ആസിഫ് വി.ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയ എച്ച്.ആർ.ഡി വകുപ്പിന് കീഴിൽ കമ്പ്യൂട്ടർ പരിശീലന ക്ലാസ് ആരംഭിച്ചു. കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രവർത്തകരുടെ അറിവും പ്രാവീണ്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിശീലന ക്ലാസ് കെ.ഐ.ജി സാൽമി ഏരിയ പ്രസിഡന്റ് ആസിഫ്. വി. ഖാലിദ് ഉദ്ഘാടനം ചെയ്തു. ട്രൈനർ റിഷ്ദിൻ അമീർ വിൻഡോസ് എക്സൽ ക്ലാസ് എടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും കമ്പ്യൂട്ടർ പരിശീലന ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് കോഓഡിനേറ്റർ ആസിഫ് പാലക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.