Posted On
date_range Updated On
date_range കോവിഡ് മുൻകരുതൽ: എംബസി മാർച്ച് നാലുവരെ അടച്ചിടും
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി മാർച്ച് രണ്ടുമുതൽ നാലുവരെ അടച്ചിടും. അടിയന്തര കോൺസുലർ സേവനങ്ങൾ മുൻകൂട്ടിയുള്ള അപ്പോയൻറ്മെൻറുകളുെട അടിസ്ഥാനത്തിൽ തുടരും. ഇതിനായി cons1.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. മൂന്ന് പാസ്പോർട്ട് സേവന കേന്ദ്രങ്ങളും പ്രവർത്തിക്കും. മാർച്ചിൽ എംബസി നടത്താനിരുന്ന പരിപാടികളെല്ലാം പുനഃക്രമീകരിച്ചതായി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.