കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 312 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,52,027 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 281 പേർ ഉൾപ്പെടെ 1,47,271 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ് മരണം 938 ആയി തുടരുകയാണ്. ബാക്കി 3305 പേരാണ് ചികിത്സയിലുള്ളത്. 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5180 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 12,77,197 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. രണ്ട് ദിവസമായി പുതിയ കേസുകൾ കൂടി. തിങ്കളാഴ്ച 372 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
രോമുക്തി തിങ്കളാഴ്ച 240 ആയിരുന്നു. അതുകൊണ്ടുതന്നെ രണ്ടുദിവസത്തിനിടെ ചികിത്സയിലുള്ളവരുടെ എണ്ണം 170ലേറെ വർധിച്ചു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം വർധിച്ചു. നവംബർ, ഡിസംബർ മാസങ്ങളിൽ പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നുവെങ്കിലും ജനുവരിയിൽ കൂടിവരുന്ന പ്രവണത കാണുന്നു. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.