ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ചിത്രം
കുവൈത്ത് സിറ്റി: രാജ്യത്തെ ഷോപ്പിങ് മാളുകളിലെയും പൊതുസ്ഥലങ്ങളിലെയും സംഘർഷങ്ങൾ തടയുന്നതിന് കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി വ്യാപക സുരക്ഷ പരിശോധന ആരംഭിച്ചു. മാളുകളിൽ സംഘർഷത്തിന് പ്രേരിപ്പിക്കുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിന് പ്രവാസികൾ അടക്കം 20 പേരെ അറസ്റ്റ് ചെയ്തു. പ്രവാസി നിയമലംഘകരെ നാടുകടത്തി. സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊതു ധാർമികത ലംഘിച്ചതിന് നാല് പേരെയും കസ്റ്റഡിയിലെടുത്തു. പ്രതികളിൽ നിന്ന് കത്തി ഉൾപ്പെടെ വിവിധ ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ക്രിമിനൽ സുരക്ഷ വിഭാഗം, ജനറൽ ഡിപ്പാർട്മെന്റ് ഇൻവെസ്റ്റിഗേഷൻ പരിസ്ഥിതി പൊലീസ് ഡിപ്പാർട്മെന്റ് എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിശോധന.
അതിനിടെ, ഷോപ്പിങ് മാളുകളിൽ പുകവലിച്ച നാലു പേരെ പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തു. പൊതുയിടങ്ങളിൽ നിയമലംഘനമോ മോശം പെരുമാറ്റമോ കാണിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.