സി​ൽ​ക്ക് സി​റ്റി​ പദ്ധതി:ര​ണ്ടു​ല​ക്ഷം തൊ​ഴി​ല​വ​സ​രം - –നാ​സ​ർ സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ്

കുവൈത്ത് സിറ്റി: രാജ്യത്തി​െൻറ സമുദ്രപരിധിയിൽ സ്ഥിതി ചെയ്യുന്ന അഞ്ച് ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിർദിഷ്ട സിൽക്ക് സിറ്റി പദ്ധതി യാഥാർഥ്യമാകുന്നതോടെ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വെളിപ്പെടുത്തൽ. ചൈനീസ് എംബസിയുടെ സഹകരണത്തോടെ കുവൈത്ത് യൂനിവേഴ്സിറ്റിയിലെ പഠന വിഭാഗം സംഘടിപ്പിച്ച ‘ സിൽക്ക് സിറ്റി: സ്വപ്നവും യാഥാർഥ്യവും’ എന്ന സിമ്പോസിയത്തിൽ സംസാരിക്കവേ അമീരി ദീവാനികാര്യമന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. നിർമാണ പ്രവൃത്തികൾ മുഴുവൻ അവസാനിച്ച് സിറ്റി പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 35 മില്യൻ അമേരിക്കൻ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

 രാജ്യത്തി​െൻറ ചിത്രംതന്നെ മാറ്റിക്കുറിക്കുന്ന പദ്ധതിയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ടൂറിസം മേഖലയിൽ ഇടം നേടാൻ സാധിക്കാത്ത കുവൈത്തിന് പുതിയ ഹോേങ്കാങ് എന്ന ഖ്യാതി ഇതിലൂടെ കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഉൾപ്പെടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി ഒരുങ്ങുന്ന സുബിയ്യ സിൽക്ക് സിറ്റിയെയും കുവൈത്ത് സിറ്റിയെയും ബന്ധിപ്പിക്കുന്ന ജാബിർ പാലം നിർമാണം അവസാന ഘട്ടത്തിലാണ്. 

കുവൈത്തി​െൻറ വടക്കൻ അതിർത്തിയിലെ സുബിയ്യയിൽ 73,87,50,000 ദീനാർ ചെലവിൽ വിഭാവനം ചെയ്തിരിക്കുന്ന സിൽക്ക് സിറ്റി മേഖലയിലെ ഏറ്റവും വലിയ ഫ്രീ േട്രഡ് സോൺ ആയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൂബ്യാനിൽ ഒരുങ്ങുന്ന വൻകിട കണ്ടെയ്നർ ടെർമിനലിനോട് ചേർന്ന് നിർമിക്കുന്ന സിൽക്ക് സിറ്റി 2030ഓടെ പൂർത്തിയാക്കാനാണ് പദ്ധതി. സിൽക്ക് സിറ്റി യാഥാർഥ്യമാവുമ്പോൾ ഉണ്ടായേക്കാവുന്ന ഗതാഗതത്തിരക്ക് കണക്കിലെടുത്താണ് പദ്ധതി പ്രദേശത്തുനിന്ന് നേരിട്ട് കുവൈത്ത് സിറ്റിയിലേക്ക് എത്താൻ മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​െൻറ നാമധേയത്തിൽ പുതിയ പാലം വിഭാവനം ചെയ്തത്. ആകെ 12.4 കിലോമീറ്റർ വരുന്ന പാലത്തി​െൻറ ഏഴ് കിലോമീറ്റർ ഭാഗം കടലിന് മുകളിലൂടെയാണ്. ജാബിർ പാലം നിർമാണ പ്രവർത്തനങ്ങൾ 2018ഓടെ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ശൈഖ് ജാബിർ പാലം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പാലമായാണ് കണക്കാക്കപ്പെടുന്നത്. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ ശുവൈഖിൽനിന്ന് സിൽക്ക് സിറ്റിയിലെത്താൻ കുറഞ്ഞ സമയം മതിയാകും. 

 

News Summary - city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.