Posted On
date_range Updated On
date_range ഒരു ദിവസം 11 ട്രാഫിക് പിഴ വാങ്ങി കുവൈത്ത് പൗരൻ
കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിന് കുവൈത്ത് പൗരൻ ഒരു ദിവസം 11 തവണ പിടിയിലായി. 39കാരനാണ് ഓരോ നിയമലംഘനത്തിനും 100 ദീനാർ വീതം പിഴ ചുമത്തിയത്.
ഇതിനെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് 27 ദിവസത്തെ സാവകാശമുണ്ട്. ഗതാഗത നിയമലംഘനങ്ങൾ തടയാൻ കുവൈത്ത് നടപടികൾ കൾശനമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യ മൂന്ന് മാസത്തിനുള്ളിൽ പത്ത് ലക്ഷത്തിലേറെ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം 40 ലക്ഷത്തിലധികം ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി. സ്വദേശികളും വിദേശികളുമായ കുട്ടികൾ ഉൾപ്പെടെ 46 ലക്ഷം മാത്രമാണ് രാജ്യത്തെ ജനസംഖ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.