Posted On
date_range Updated On
date_range സിംഹക്കുട്ടിയുമായി കുവൈത്ത് പൗരൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വീട്ടിൽ വളർത്തിയ സിംഹക്കുട്ടിയുമായി കുവൈത്തി യുവാവ് അറസ്റ്റിലായി. കുവൈത്തി വനിതയും 25കാരനായ മകനും സിംഹക്കുട്ടിയുമായി മൃഗശാലയിൽ എത്തുകയായിരുന്നു. ഇത് വീട്ടിലുള്ളവർക്ക് അപകട ഭീഷണിയാണെന്നും ഏറ്റെടുക്കണമെന്നുമായിരുന്നു ആവശ്യം.
പരിസ്ഥിതി പൊലീസ് എത്തിയതോടെ യുവാവ് സിംഹക്കുട്ടിയുമായി കടന്നുകളഞ്ഞു. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി ചോദ്യം ചെയ്തു. വീട്ടിൽ മറ്റൊരു ജീവിയും ഇല്ലെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി യുവാവിനെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.