സിറിയയിൽ വെടിനിർത്തൽ ഭാഗികമായിപ്പോലും നടപ്പായിട്ടില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: സിറിയയിൽ ഒരുമാസത്തേക്ക് വെടിനിർത്താനുള്ള പ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും ഇതുവരെ അത് ഭാഗികമായിപ്പോലും നടപ്പായിട്ടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവെ ഐക്യരാഷ്​ട്ര സഭയിലെ കുവൈത്തി​​െൻറ സ്​ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

സിറിയയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് യു.എൻ സുരക്ഷാ കൗൺസിലിൽ പ്രമേയം പാസായിട്ട് ആറുദിവസം കഴിഞ്ഞു. യുദ്ധക്കെടുതികളനുഭവിക്കുന്നവർക്ക് മാനുഷിക സഹായം എത്തിക്കാൻ സാധിക്കാത്ത സാഹചര്യം തുടരുകയാണ്. യു.എൻ ഉത്തരവ് നടപ്പാക്കുന്നതിന് സിറിയയിൽ പരസ്​പരം പോരടിക്കുന്ന എല്ലാ വിഭാഗങ്ങളും സഹകരിക്കണം. ഇക്കാര്യത്തിൽ അന്താരാഷ്​ട്ര സമൂഹത്തി​​െൻറ സമ്മർദമുണ്ടാകണമെന്നും ഉതൈബി കൂട്ടിച്ചേർത്തു.

Tags:    
News Summary - ciriya-kuwait-gulf new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.