കുവൈത്ത് സിറ്റി: രാജ്യത്ത് സിഗരറ്റിനും സിഗരറ്റ് ഉൽപന്നങ്ങൾക്കുമുണ്ടായ വിലവർധനക്ക് അറുതിയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. വിലവർധനയുടെ പശ്ചാത്തലത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയം സിഗരറ്റ് ഏജൻസികളുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പു ലഭിച്ചത്. വിപണിയിൽ സ്ഥിരത അനുഭവപ്പെടുകയും മറ്റു നികുതികളൊന്നും ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ വിലനിലവാരം പഴയതിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് ഏജൻസികൾ വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ക്ഷാമം തീർക്കാൻ അടിയന്തര സംവിധാനങ്ങൾ ഒരുക്കാനും ധാരണയായിട്ടുണ്ട്. അതിനിടെ, കൃത്രിമക്ഷാമം ഉണ്ടാക്കാൻ പൂഴ്ത്തിവെപ്പ് നടത്തുന്നവരെ പിടികൂടാനുള്ള പരിശോധന തുടരുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.