എൻ.ബി.ടി.സി ഗ്രൂപ്പ് ക്രിസ്തുമസ് പുതുവത്സരാഘോഷം മാനേജിങ് ഡയറക്ടർ കെ.ജി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എൻ.ബി.ടി.സി ഗ്രൂപ് ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ബംഗളൂരു മെട്രോപൊളിറ്റൻ ഭദ്രാസനാധിപനും തുമ്പമൺ ഭദ്രാസനത്തിന്റെ അസി. മെത്രാപൊലീത്തയുമായ ഡോ. എബ്രഹാം മാർ സെറാഫിം ക്രിസ്മസ് ദിന സന്ദേശം നൽകി.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ്, റവ. മൈക്കിൾ എംബോണോ (ചാപ്ലിൻ സെന്റ് പോൾസ് ചർച്ച്), റവ. കെ.സി. ചാക്കോ (അഹമ്മദി ഇമ്മാനുവൽ മാർതോമ ഇടവക വികാരി, കുവൈത്ത്) തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു.
എൻ.ബി.ടി.സി ഡെസേർട്ട് തണ്ടർ ജൂനിയർ ടീം കാരൾ ഗാനങ്ങളാൽ സ്കിറ്റ് അവതരിപ്പിച്ചു. എൻ.ബി.ടി.സി ബാൻഡ് ഡെസേർട്ട് തണ്ടർ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങളും പാർട്ടി പ്ലാനേഴ്സ് ബാൻഡിന്റെ ഗാനമേളയും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.