കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമം വർധിച്ചുവരുന്നതായി റിപ്പ ോർട്ട്. ആരോഗ്യ മന്ത്രാലയത്തിലെ ശിശു സംരക്ഷണ ഒാഫിസിന് 2015 മുതൽ 2019 വരെ കാലയളവിൽ 2139 പരാതികളാണ് ലഭിച്ചത്. 2015ൽ 100 പരാതികൾ മാത്രം ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ വർഷം 650 ആയി ഉയർന്നു. 2016ൽ 300, 2017ൽ 490, 2018ൽ 599 എന്നിങ്ങനെയാണ് വിവിധ വർഷങ്ങളിൽ ലഭിച്ച പരാതികൾ. ക്രമാനുഗതമായ വർധനയാണ് ഇത് കാണിക്കുന്നത്. പരാതികളിൽ ഭൂരിഭാഗവും കായികമായ ആക്രമണങ്ങളാണ്. അവഗണന മൂലമുള്ള മാനസിക ബുദ്ധിമുട്ടുകളാണ് രണ്ടാമത് വരുന്നത്. പിന്നീടുള്ളത് ലൈംഗികാതിക്രമങ്ങളാണ്. അതിനിടെ നിരന്തരം നടത്തിയ ബോധവത്കരണത്തിെൻറ ഭാഗമായി ഇത്തരം സംഭവങ്ങൾ അധികൃതരിൽ എത്തിക്കാൻ സമൂഹം തയാറായതിെൻറ ഫലമായാണ് കേസുകൾ വർധിച്ചതെന്നും വിലയിരുത്തലുണ്ട്. കുട്ടികൾക്കെതിരായ അതിക്രമം ആവർത്തിക്കാതിരിക്കാൻ ഇനിയും ശക്തമായ ബോധവത്കരണവും പ്രതികൾക്കെതിരെ കനത്ത നടപടിയും വേണ്ടതുണ്ടെന്ന നിർദേശമാണ് പ്രമുഖർ ഉൾപ്പെടെ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.