കുവൈത്ത് സിറ്റി: ഗുണമേന്മയില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽനിന്നും അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുനിന്നുമുള്ള ചെമ്മീൻ ഇറക്കുമതിക്ക് കുവൈത്തിൽ വിലക്കേർപ്പെടുത്തി. വാണിജ്യ-വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിൽനിന്നുള്ള പുതിയ ചെമ്മീനിനും ശീതീകരിച്ചതിനും ഇറക്കുമതി വിലക്ക് ബാധകമാണ്.
പ്രത്യേക വൈറസ് ബാധയേറ്റ് ചെമ്മീെൻറ തല ചീയുന്ന രോഗമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിലും ലാബുകളിൽ നടത്തിയ പരിശോധനയിലും ഇത് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്ത്യയുൾപ്പെടെ അഞ്ചു രാജ്യങ്ങളിൽനിന്ന് പക്ഷികൾക്കും പക്ഷിയുൽപന്നങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയെ കൂടാതെ െക്രായേഷ്യ, മാസിഡോണിയ, ബെൽജിയം, ബോസ്നിയ-ഹെർസഗോവിന എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്കാണ് ഏതാനും മാസങ്ങളായി ഇറക്കുമതി വിലക്കുണ്ടായിരുന്നത്. ഈ രാജ്യങ്ങൾ പക്ഷിപ്പനി മുക്തമാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനമുണ്ടായതോടെയാണ് ഇറക്കുമതി പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.