അബ്ദലിയിലെ തൊഴിലാളികൾക്കൊപ്പം കാസർകോട് കൂട്ടായ്മ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് അതിർത്തി മേഖലയായ അബ്ദലിയിൽ ഫാമുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾക്കാവശ്യമായ സഹായവുമായി കുവൈത്തിലെ കാസർകോടുകാർ. നിയമപരമായ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ, പുതു വസ്ത്രങ്ങൾ, ഭക്ഷണക്കിറ്റുകൾ തുടങ്ങിയവ കാസർകോട് കൂട്ടായ്മ ഇവർക്കെത്തിച്ചു. ഉൾപ്രദേശങ്ങളിൽ കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്നവരെ നേരിൽ കണ്ട് അവർക്ക് മാനസിക പിന്തുണയും നൽകി. നേരത്തെ വഫ്രയിലും കബ്ദിലുമുള്ള തൊഴിലാളികൾക്കിടയിലും ഇത്തരം പ്രവർത്തനങ്ങളുമായി കൂട്ടായ്മ സന്ദർശനം നടത്തിയിരുന്നു. സത്താർ കുന്നിലിന്റെ നേതൃത്വത്തിൽ കബീർ മഞ്ഞംപാറ, സലാം കളനാട്, സി.എച്ച്. കുഞ്ഞി, ജലീൽ ആരിക്കാടി, ഹനീഫ് പാലായി, നിസാം മുക്കൂട്, ഖാലിദ് പള്ളിക്കര, അസ്ഹർ കുമ്പള, റഫീഖ് ഒളവറ, സിദ്ദീഖ് ശർഖി, ഹസൻ ബല്ല, ഖുതുബ്, മുനീർ ബലക്കാട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അംഗങ്ങൾ വസ്ത്ര വിതരണത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.