കുവൈത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യത

കുവൈത്ത് സിറ്റി: തിങ്കളാഴ്ച വൈകീട്ടു മുതൽ ചൊവ്വാഴ്ച ഉച്ചവരെ രാജ്യത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന ഉപരിതല ഈർപ്പം കലർന്ന അന്തരീക്ഷത്തിലെ ആഴത്തിലുള്ള ന്യൂനമർദത്തിന്റെ സാന്നിധ്യം, മേഘങ്ങൾ രൂപപ്പെടുന്നതിനും ഇടിമിന്നലിനും കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി സൂചിപ്പിച്ചു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് മഴ ശക്തികൂടാം. കടലിൽ ഉയർന്ന കാറ്റും കുറഞ്ഞ ദൂരക്കാഴ്ചയും ഉണ്ടായേക്കാം. ആറടി വരെ തിരമാലകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്‌ച വൈകീട്ടോടെ സ്ഥിതി മെച്ചപ്പെടും. ഇതോടെ മഴ നിലക്കുകയും തണുത്ത കാലാവസ്ഥ തുടരുകയും ചെയ്യും. അടിയന്തര സഹായത്തിനായി 112 എന്ന നമ്പറിൽ വിളിക്കാം. അതേസമയം, ഞായറാഴ്ച രാജ്യത്ത് പലയിടങ്ങളിലും ഇടവിട്ട മഴ ലഭിച്ചു. പ്രക്ഷുബ്ധമായ കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച പുലർച്ചെ മുതൽ രാജ്യത്ത് ഇടക്കിടെയുള്ള മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു.

Tags:    
News Summary - Chance of rain in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.