Posted On
date_range Updated On
date_range ഇന്നും നാളെയും മഴക്ക് സാധ്യത
കുവൈത്ത് സിറ്റി: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്ത് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തിങ്കളാഴ്ച പലയിടങ്ങളിലും ചാറ്റൽ മഴ എത്തിയേക്കാം. ചൊവ്വാഴ്ച മഴയുടെ ശക്തികൂടുകയും ബുധനാഴ്ച രാവിലെ വരെ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചില പ്രദേശങ്ങളിൽ താപനിലയിലും തിരശ്ചീന ദൃശ്യപരതയിലും കുറവുണ്ടാകാമെന്നും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും നാവിഗേഷൻ ഫോർ കാസ്റ്റിങ് വിഭാഗം മേധാവി അമീറ അൽ അസ്മി അറിയിച്ചു. തെക്കുകിഴക്കൻ കാറ്റ് സജീവമാകും. തീരപ്രദേശങ്ങളിൽ കാറ്റിന്റെ സാന്നിധ്യം ഉണ്ടാകും. രാത്രി തിരമാലകൾ ആറടിയിലധികം ഉയരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.