ആർ.സി.സി റിഗ്ഗയി സംഘടിപ്പിച്ച കുവൈത്ത് ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് സീസൺ മൂന്നിൽ ജേതാക്കളായ മെൻ ഇൻ ബ്ലൂ ടീം
കുവൈത്ത് സിറ്റി: ആർ.സി.സി റിഗ്ഗയി സംഘടിപ്പിച്ച കുവൈത്ത് ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് സീസൺ മൂന്നിൽ മെൻ ഇൻ ബ്ലൂ ജേതാക്കളായി. റിഗ്ഗയ് ആർ.സി.സി ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ടീം ഓൾ രത്നഗിരിയെ 42 റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് ലഭിച്ച ഓൾ രത്നഗിരി ബൗളിങ് തിരഞ്ഞെടുത്തു.
മെൻ ഇൻ ബ്ലൂവിെൻറ മുഹമ്മദ് ഹിൽമി മികച്ച ബാറ്റ്സ്മാൻ, ഫൈനലിലെ മാൻ ഒാഫ് ദ മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി. ആറ് ബോളിൽ ആറ് സിക്സ് നേടിയ അദ്ദേഹത്തിെൻറ മികച്ച പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. എം.ഐ.ബിയുടെതന്നെ സൗജീഷ് സജീവ് മികച്ച ബൗളറായി.
യു.എ.ഇ എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ ഇ. കൃഷ്ണകുമാർ, ബിസിനസ് ഡെവലപ്മെൻറ് ഹെഡ് ജോർജ് വർഗീസ്, ഏരിയ മാനേജർ സായി റാം എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫൈസൽ ഹംസ മറ്റു സമ്മാനദാനം നിർവഹിച്ചു.
നിസാർ ഇബ്രാഹിം, റഫീഖ് എന്നിവർ മത്സരം നിയന്ത്രിച്ചു. സീസൺ നാലിെൻറ ലോഗോ പ്രകാശനം ചടങ്ങിൽ കെ.സി.എൽ സംഘാടക സമിതി അംഗങ്ങളായ മുസ്തഫ, നിസാർ ഇബ്രാഹിം, റഫീഖ്, ഷംനാസ്, ജംഷീർ ബാബു, ശിഹാബ് എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.