സി.എച്ച് സെന്റർ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന്റെ പ്രചരണാർഥം ദോഹയിൽ എത്തിച്ചേർന്ന നേതാക്കൾക്ക് സ്വീകരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു.
തുമാമ അൽസാജ് റസ്റ്റാറന്റിൽ ചേർന്ന സംഗമം കെ.എം.സി.സി ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാർ എസ്.എ.എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു. രോഗം തീർത്ത വേദനകളാൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നവർക്ക് സാന്ത്വനമേകുന്നതിൽ സി.എച്ച് സെന്ററുകൾ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.എച്ച് സെന്റർ ഖത്തർ ചാപ്റ്റർ ചെയർമാൻ എ.വി.എ ബക്കർ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യപ്രഭാഷണവും തൃശൂർ സി.എച്ച് സെന്റർ പ്രസിഡന്റ് സി.എ. മുഹമദ് റഷീദ് പദ്ധതി വിശദീകരണവും നിർവഹിച്ചു.
ഹൃസ്വ സന്ദർശനാർഥം ദോഹയിൽ എത്തിയ തൃശൂർ സി.എച്ച് സെന്റർ ഭാരവാഹികളായ സി.എ. മുഹമ്മദ് റഷീദ്, സി.എച്ച്. റഷീദ് എന്നിവർക്ക് സ്വീകരണം നൽകി. സി.എച്ച് സെന്റർ ഖത്തർ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽ വന്നു. എ.വി.എ ബക്കർ ഹാജി (ചെയർ.), എൻ.ടി. നാസർ (കൺ.), പി.വി. ഹംസ കുട്ടി (ട്രഷ.) തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.ഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് ഖത്തർ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, കേരള ഇസ്ലാമിക് സെന്റർ ജന. സെക്രട്ടറി സകരിയ മാണിയൂർ, കെ.എം.സി.സി ഖത്തർ ട്രഷർ പി.എസ്.എം. ഹുസൈൻ, കെ.എം.സി.സി ഖത്തർ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എ.വി. അബൂബക്കർ ഖാസിമി തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് സുഫ്യാൻ ഖിറാഅത്ത് നടത്തി. സി.എച്ച് സെന്റര്‍ ഖത്തർ ചാപ്റ്റർ കൺവീനർ എൻ.ടി. നാസർ സ്വാഗതവും ജോ.കൺവീനർ നസീർ അഹ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.