കുവൈത്ത് സിറ്റി: ഓണാഘോഷത്തിൽ മലയാളികൾകൊപ്പം കുവൈത്തിലെ റീട്ടയിൽ വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ മാംഗോ ഹൈപ്പറും പങ്കുചേരുന്നു. മാംഗോ ഹൈപ്പറിൽ വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഓണസദ്യ തയാറാക്കാൻ ആവശ്യമായ വസ്തുക്കളും പ്രത്യേക വിലക്കുറവിൽ ലഭിക്കും.
എല്ലാ മലയാളികൾക്കും ഓണാഘോഷത്തിന് ഏറ്റവും കുറഞ്ഞ വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചത്. മാംഗോ ഹൈപ്പറിന്റെ കുവൈത്തിലെ എല്ലാ ശാഖകളിലും വിലക്കുറവ് ലഭ്യമാണ്. തുണിത്തരങ്ങൾ, ഗ്രോസറി, വിവിധ ഭക്ഷ്യ, മാംസ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയും ആകർഷകമായ വിലക്കുറവിൽ ലഭിക്കും.
മാംഗോ ഹൈപ്പറിനു കുവൈത്തിൽ ഹവല്ലി, ജിലീബ്, ഫർവാനിയ, ഹസാവി, മഹബൂല എന്നിവിടങ്ങളിലായി അഞ്ച് ശാഖകളാണുള്ളത്. വൈകാതെ കുവൈത്തിൽ കൂടുതൽ ശാഖകൾ തുറക്കുമെന്നും മാംഗോ ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.