സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ൽ: പ​രീ​ക്ഷ ഫീ​സ് തി​രി​ച്ചു​വേ​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ

കു​വൈ​ത്ത്​ സി​റ്റി: സി.​ബി.​എ​സ്.​ഇ പ​ത്താം​ത​രം പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​ത്തെ അ​ട​ച്ച പ​രീ​ക്ഷ ഫീ​സ്​ തി​രി​ച്ചു​ല​ഭി​ക്ക​ണ​​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി​യും വ​രു​മാ​ന​വും ന​ഷ്​​ട​പ്പെ​ട്ട അ​വ​സ്ഥ​യി​ൽ പ്ര​യാ​സ​പ്പെ​ട്ടാ​ണ്​ പ​ല​രും പ​രീ​ക്ഷ ഫീ​സ്​ അ​ട​ച്ച​ത്. ഒാ​രോ വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ലും 60 ദീ​നാ​റി​ന്​ മു​ക​ളി​ൽ പ​രീ​ക്ഷ ഫീ​സ്​ ആ​യി അ​ട​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫീ​സ്​ കു​ടി​ശ്ശി​ക​യു​ള്ള​വ​രു​ടെ പ​രീ​ക്ഷാ​ഫ​ലം ത​ട​ഞ്ഞു​വെ​ക്കു​ന്ന​താ​യും ക്ലാ​സ്​ ക​യ​റ്റം ത​ട​യു​ന്ന​താ​യും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​താ​യ നി​ര​വ​ധി ര​ക്ഷി​താ​ക്ക​ൾ ഫീ​സ്​ കു​ടി​ശ്ശി​ക വ​രു​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടി​ൽ പോ​യ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളും ഒാ​ൺ​ലൈ​നാ​യി ക്ലാ​സി​ൽ ഹാ​ജ​രാ​യി​രു​ന്നു. ഇ​വ​രു​ടെ​യും ഫീ​സ്​ കു​ടി​ശ്ശി​ക​യാ​ണു​ള്ള​ത്. ഭാ​ഗി​ക​മാ​യി കു​ടി​ശ്ശി​ക​യു​ള്ള കു​ട്ടി​ക​ളു​ടെ​യും ക്ലാ​സ്​ ക​യ​റ്റം ത​ട​ഞ്ഞ​താ​യാ​ണ്​ വി​വ​രം. ഫീ​സ്​ വാ​ങ്ങി​ക്കു​ന്ന​തി​ലെ കാ​ർ​ക്ക​ശ്യം റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​യു​ടെ പേ​രി​ൽ ഇൗ​ടാ​ക്കി​യ ഫീ​സ്​ തി​രി​ച്ചു​ന​ൽ​കു​ന്ന​തി​ലും വേ​ണ​മെ​ന്നാ​ണ്​ ര​ക്ഷി​താ​ക്ക​ളു​ടെ ആ​വ​ശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.