Posted On
date_range Updated On
date_range ലബനാനിലെ കുവൈത്ത് പൗരന്മാർക്ക് ജാഗ്രത മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ലബനാനിലെ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അല്ലെങ്കിൽ സ്വമേധയാ തിരികെ വരണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഗസ്സയിൽ തുടർച്ചയായി ഇസ്രായേൽ നടത്തുന്ന ആക്രമണംമൂലം പ്രദേശത്ത് ഉണ്ടായേക്കാവുന്ന സൈനിക സാന്നിധ്യ വർധന കണക്കിലെടുത്താണ് മുന്നറിയിപ്പ്.
അടിയന്തര സാഹചര്യങ്ങളിൽ ലബനീസ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും സഹായം ആവശ്യമുണ്ടെങ്കിൽ ബൈറൂത്തിലെ കുവൈത്ത് എംബസിയെ സമീപിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.