കാതോലിക്കാ ബാവ മാര്‍ ബസേലിയോസ് ജോസഫ്
കുവൈത്ത്സിറ്റി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് ബാവക്ക് കുവൈത്തില്‍ സ്വീകരണം ഒരുക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിന് നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈത്തിലാണ് (എന്‍.ഇ.സി.കെ) സ്വീകരണം. സുറിയാനി സഭയുടെ കീഴിലുള്ള സെന്റ് ജോര്‍ജ് യൂനിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ്, സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഇടവകകളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കുന്നത്.
യോഗത്തില്‍ കുവൈത്തിലെ എംബസി പ്രതിനിധികള്‍, വിവിധ സഹോദര സഭയിലെ മെത്രാപോലീത്തമാര്‍, വികാരിമാര്‍, വിവിധ മതമേലധ്യക്ഷന്മാര്, സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ എന്നിവർ സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ എട്ടുവരെ കുവൈത്ത് നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും ശനിയാഴ്ച വൈകീട്ട് നാലിന് അഹമ്മദി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചിലും ബാവയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിക്കും. സെപ്റ്റംബർ 10ന് കുവൈത്തിൽ എത്തിച്ചേരുന്ന ബാവയെ കുവൈത്ത് ഇടവകകളുടെ ചുമതലയുള്ള ഡോ. ഗീവർഗീസ് മോർ കൂറിലോസും വികാരിമാരും വിശ്വാസികളും ചേർന്ന് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.