ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കത്തോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ കുവൈത്തിലെത്തി. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾക്കെത്തിയ കത്തോലിക്ക ബാവക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കൊൽക്കത്ത ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയും കുവൈത്തിലെത്തി. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, ഓർത്തഡോക്സ് ഇടവക വികാരിമാരായ ഫാ. പി.ജെ. എബ്രഹാം, ഫാ. മാത്യു എം. മാത്യു, ഫാ. ജോൺ ജേക്കബ്, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, മാത്യു കെ. ഇലഞ്ഞിക്കൽ, പോൾ വർഗീസെ, ദീപക് പണിക്കർ, ഷാജി വർഗീസ്, ബിനു ബെന്ന്യാം എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.