Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: ആറുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ നിയമലംഘനവുമായി ബന്ധപ്പെട്ട് ആറുപേരെകൂടി അറസ്റ്റ് ചെയ ്തു. അഞ്ച് സ്വദേശികളെയും ഒരു വിദേശിയെയുമാണ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരെ ജഹ്റയിൽനിന്നും ഒരാളെ ഫർവാനിയയിൽനിന്നുമാണ് പിടികൂടിയത്. മൂന്നുവർഷം വരെ തടവും 10,000 ദീനാർ പിഴയും ലഭിക്കുന്ന കുറ്റമാണ് കർഫ്യൂസമയത്ത് പുറത്തിറങ്ങുന്നത്.തിങ്കളാഴ്ച മുതൽ കർഫ്യൂ സമയം രണ്ടുമണിക്കൂർ നീട്ടിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമണി മുതൽ രാവിലെ ആറുമണിവരെയാണ് കർഫ്യൂ നിലവിലുള്ളത്. ഇൗ സമയത്ത് പുറത്തിറങ്ങുന്നവരെ പിടികൂടാൻ രാജ്യവ്യാപകമായി പൊലീസും സൈന്യവും റോന്തുചുറ്റുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.