Posted On
date_range Updated On
date_range കർഫ്യൂ സമയം റോഡ് അറ്റകുറ്റപണിക്ക് ഉപയോഗപ്പെടുത്തും
കുവൈത്ത് സിറ്റി: രാജ്യത്ത് കർഫ്യൂ നിലവിലുള്ള സമയം റോഡുകളുടെ അറ്റകുറ്റപണിക്ക് ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ആളൊഴിഞ്ഞ് കിടക്കുന്ന സമയം റോഡ് പണി എളുപ്പമാണ്. ഗതാഗത ക്രമീകരണത്തിെൻറ ബുദ്ധിമുട്ട് ഒഴിവാവും. പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസ് അനുകൂല സമയം ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.എക്സ്പ്രസ് വേകളിലും മറ്റു പ്രധാന റോഡുകളിലും അടുത്ത ദിവസങ്ങളിൽ റോഡുപണിയുണ്ടാവും. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ നാലുവരെയാണ് രാജ്യത്ത് കർഫ്യൂ നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.