ട്രാ​ക് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ട്രാ​ക് ‘കാ​പി​റ്റ​ൽ ഫെ​സ്റ്റ്-2023’​ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്) ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ‘കാ​പി​റ്റ​ൽ ഫെ​സ്റ്റ്-2023’​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു മു​ത​ൽ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. എം. ​വി​ൻ​സ​ന്റ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​കും.

കു​വൈ​ത്തി​ലും നാ​ട്ടി​ലും വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ൾ​ക്ക് ചി​കി​ത്സ​സ​ഹാ​യം എ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​ന ഉ​ദ്ദേ​ശ്യം. ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ട്രാ​ക് കു​വൈ​ത്തി​ലും നാ​ട്ടി​ലും വി​വി​ധ ക്ഷേ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പി​ന്ന​ണി ഗാ​യി​ക സൗ​മ്യ സ​നാ​ത​ന​ൻ, ഗാ​യ​ക​ൻ സാം​സ​ൺ സി​ൽ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, പ്ര​സി​ഡ​ന്റ് എം.​എ. നി​സ്സാം, വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ​രാ​ഗം സു​രേ​ഷ്, ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് പ്രി​യ രാ​ജ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Capital Fest-2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.