സെൻറ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഹാർവെസ്റ്റ് ഫെസ്റ്റിവൽ റോയി കെ. യോഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെൻറ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഹാർവെസ്റ്റ് ഫെസ്റ്റിവൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. വികാരി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം എൻ.ഇ.സി.കെ അഡ്മിനിസ്ട്രേറ്റർ റോയി കെ. യോഹന്നാൻ ഉദ്ഘാടനം ചെയ്തു. ക്നാനായ ആർച് ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ്, എൻ.ഇ.സി.കെ ചെയർമാൻ ഇമ്മാനുമേൽ ഗരീബ് എന്നിവർ സന്ദേശം അറിയിച്ചു.
ഫാർവെസ്റ്റ് സുവനീർ പ്രകാശനം കൺവീനർ മിലൻ അറയ്ക്കൽ, ജോയൽ ജേക്കബിന് നൽകി നിർവഹിച്ചു. ഇടവകയുടെ കലണ്ടർ പ്രകാശനം എൽബീൻ എബ്രഹാം, ഫാ. സിബി എൽദോസ് ഇടത്തിലിന് നൽകി നിർവഹിച്ചു.
മനോജ് മാവേലിക്കര, ഹബീബുല്ല മുറ്റിച്ചൂർ, ഷെനി ഫ്രാങ്ക്, ഗായിക രൂത്ത് ആൻ ടോബി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ജോൺ ജേക്കബ്, ഫാ. സീബി എൽദോസ്, ഫാ. മാത്യു, ഫാ. വർഗീസ് കാവനാറ്റിൽ, ഫാ. ജിബു ചെറിയാൻ, ഷെബി തോമസ്, ട്രസ്റ്റി സജു ഉതുപ്പാൻ, ജേക്കബ് മാത്യു, സോ മോൾ ജോസഫ്, ജോസഫ് മാത്യു, റഹാൻ രതീഷ് എന്നിവർ ആശംസകൾ അറിയിച്ചു.
സെക്രട്ടറി റെയ്ജു അരീക്കര സ്വാഗതവും ഹാർവെസ്റ്റ് ജനറൽ കൺവീനർ അനിൽ ചാക്കോ നന്ദിയും രേഖപ്പെടുത്തി. ക്നാനായ കുടിയേറ്റ പൈതൃക റാലി, നൃത്ത കലാ പ്രകടനങ്ങൾ, ഗാനമേള, ഗെയിംസ്, ഫുഡ് കോർട്ട്, റാഫിൾ ഡ്രോ എന്നിവയും സംഘടിപ്പിച്ചു. സുനിൽ ജോസഫ്, എബി തോമസ്, ജീജി ചാലുപറമ്പിൽ, അലക്സ് മാത്യു, മജോ മാത്യു, സജിത്ത് ഉതുപ്പാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.