വൈദ്യുതിമോഷണം തടയാൻ അധികൃതർ കാപിറ്റൽ ഗവർണറേറ്റിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നത് തടയാൻ ജല, വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ കൺട്രോൾ ടീം ഉപമേധാവി അഹ്മദ് അൽ ശമ്മാരിയുടെ നേതൃത്വത്തിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ വിപുലമായ പരിശോധന നടത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു. തകരഷീറ്റുകൊണ്ട് ഉണ്ടാക്കിയ താൽക്കാലിക ഷെഡുകളിലും ചേരികളിലും അനധികൃതമായി കണക്ഷൻ എടുക്കുന്നത് അധികൃതർക്ക് അറിയാം. വൈദ്യുതി മന്ത്രാലയത്തിനുണ്ടാകുന്ന നഷ്ടത്തിനുപുറമെ സുരക്ഷക്കും ഭീഷണിയാണ് ഇത്തരം കണക്ഷനുകൾ. കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഭവനക്ഷേമ പബ്ലിക് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് കാപിറ്റൽ, ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ പരിശോധന അരങ്ങേറുക.
കഴിഞ്ഞദിവസം കാപിറ്റൽ ഗവർണറേറ്റിലെ ശർഖ്, ദഇയ്യ ഭാഗങ്ങളിൽ പരിശോധന നടത്തി. ദഇയ്യയിലെ ബാച്ചിലർ താമസ സ്ഥലത്തെ വൈദ്യുതി വിച്ഛേദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.