കു​െവെത്ത്​: ബസ്​ സർവിസ്​ പുനരാരംഭിക്കാൻ കമ്പനികൾ ഒരുക്കം ആരംഭിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബസ്​ സർവിസ്​ പുനരാരംഭിക്കാൻ ട്രാൻസ്​പോർട്ട്​ കമ്പനികൾ പ്രാഥമിക ഒരുക്കം ആരംഭിച്ചു. കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ നാലാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ ബസ്​ സർവിസുകൾക്ക്​ അനുമതി ലഭിച്ചേക്കും. നേരത്തെയുള്ള പ്രഖ്യാപനത്തിൽ ഇത്​ പറയുന്നുണ്ട്​.

എന്നാണ്​ നാലാംഘട്ടത്തിലേക്ക്​ പ്രവേശിക്കുകയെന്ന്​ ഇപ്പോൾ പറയാനാവില്ല. കോവിഡ്​ വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ്​ ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ആദ്യ ഘട്ടങ്ങളിലേക്ക്​ നേരത്തെ പ്രഖ്യാപിച്ച തീയതികളിൽ പ്രവേശിച്ചിരുന്നില്ല. യാത്രക്കാരുടെ എണ്ണത്തിന്​ പരിധി നിശ്ചയിച്ച്​ ​ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ്​ ബസ്​ സർവിസിന്​ അനുമതി നൽകുക. മാസ്​കും കൈയുറയും നിർബന്ധമാക്കും. സർക്കാറിന്​ കീഴിലുള്ള കുവൈത്ത്​ പബ്ലിക്​ ട്രാൻസ്​പോർട്ട്​ കമ്പനി, സിറ്റി ബസ്​, കെ.ജി.എൽ എന്നീ കമ്പനികളാണ്​ കുവൈത്ത്​ പൊതുഗതാഗതം നടത്തുന്നത്​.

മാർച്ച്​ 12 മുതലാണ്​ കുവൈത്തിൽ ബസ്​ സർവിസുകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ബസ്​ സർവിസ്​ നിലച്ചതോടെ ശമ്പളത്തേക്കാൾ കൂടുതൽ തുക യാത്രക്ക്​ ചെലവഴിക്കേണ്ട സ്ഥിതിയിലാണ്​ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ. 250 ഫിൽസ്​ മാത്രമാണ്​ ഒരു വശത്തേക്ക്​ സാധാരണ ദൂരങ്ങളിൽ ബസ്​ നിരക്ക്​.

മാസാന്ത പാസ്​ എടുത്താൽ തുക പിന്നെയും കുറയും. ബസ്​ സർവിസ്​ നിലച്ചതോടെ യാത്രാചെലവ്​ വഹിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം കമ്പനികളും അംഗീകരിച്ചിരുന്നില്ല. പിന്നീട്​ കമ്പനികളുടെ പ്രവർത്തനവും നിലച്ചെങ്കിലും ഇപ്പോൾ നിയന്ത്രിത തോതിൽ പുനരാരംഭിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.