സുലൈബീകാത്ത്​ ഖബർസ്ഥാനിൽ നവജാത ശിശുവി​െൻറ മൃതദേഹം

കുവൈത്ത്​ സിറ്റി: സുലൈബീകാത്ത്​ ഖബർസ്ഥാനി​െൻറ പുറംമതിലിന്​ സമീപം നവജാത ശിശുവി​െൻറ മൃതദേഹം കണ്ടെത്തി. വിദേശി തൊഴിലാളിയാണ്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ ഒാപറേഷൻസ്​ റൂമിൽ വിളിച്ച്​ വിവരം അറിയിച്ചത്​. സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം മാറ്റി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.