കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് രക്തദാതാക്കളെ ആദരിച്ചു. ഓക്സ്ഫോഡ് പാകിസ്താൻ സ്കൂളിൽ സംഘടിപ്പിച്ച ഡോണേഴ്സ് മീറ്റിലായിരുന്നു ആദരവ്. 2020 മുതൽ അഞ്ചിലേറെ തവണ രക്തദാനം നടത്തിയ അമ്പതിലധികം രക്തദാതാക്കൾ ആദരവ് ഏറ്റുവാങ്ങി. ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യു വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജൻ തോട്ടത്തിൽ (ജനറൽ കൺവീനർ, ബി.ഡി.കെ), ഡോ. ദിവാകർ ചാലുവയ്യ (പ്രസിഡന്റ്, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം), അബ്ദുൽ ഖാദർ (ബദർ അൽസമ മെഡിക്കൽ സെന്റർ) എന്നിവർ സംസാരിച്ചു. ജയൻ സദാശിവൻ സ്വാഗതവും ജിതിൻ ജോസ് നന്ദിയും പറഞ്ഞു.
കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിനെ പ്രതിനിധാനംചെയ്ത് ഡോ. ലമീസ്, രക്തബാങ്ക് ജീവനക്കാരായ അനീഷ്, വിനീത്, രക്തദാതാക്കൾ, വിവിധ സംഘടന പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ഡി.കെ ഡാൻസ് നടത്തിയ രക്തദാനബോധവത്കരണ കാമ്പയിൻ, നൃത്തവിരുന്ന്, മ്യൂസിക് ബീറ്റ്സ് കലാകാരന്മാർ നടത്തിയ ഗാനമേള, ജഡായു ബീറ്റ്സിന്റെ നാടൻപാട്ട് എന്നിവ ആകർഷണമായി. ജസീന ജോസഫ്, ജിഞ്ചു ചാക്കോ, നിമീഷ് കാവാലം എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ബി.ഡി.കെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നളിനാക്ഷൻ ഒളവറ, ദീപു ചന്ദ്രൻ, വേണുഗോപാൽ നായർ, ശ്രീകുമാർ പുന്നൂർ, ലിനി ജയൻ, സോഫി രാജൻ, കെവിൻ സി. ചാണ്ടി, ജോളി, ബീന, മനോജ് മാവേലിക്കര, പി.സി. മുനീർ, ബിജി മുരളി, ഡ്രീമി, കലേഷ് ബി. പിള്ള, ചാൾസ് പി. ജോർജ്, രജി അച്ചൻകുഞ്ഞു, രതീഷ്, ഷിജു, മുഹമ്മദ് ആഷിഖ്, മാർട്ടിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.