മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് അ​ലു​മ്നി ‘സാ​ദ​രം- 2022’ ഡോ. ​ജേ​ക്ക​ബ് ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബിഷപ് മൂർ കോളജ് അലുമ്നി 'സാദരം- 2022'

കുവൈത്ത് സിറ്റി: മാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി നേതൃത്വത്തിൽ ബിഷപ് മൂർ കോളജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടിക്ക് സ്വീകരണവും, കോവിഡ് സമയത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ചവർക്കുള്ള ആദരവും സംഘടിപ്പിച്ചു. 'സാദരം- 2022' എന്ന പേരിൽ നടന്ന പരിപാടി ബിഷപ് മൂർ കോളജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. റവ. ലെവിൻ കോശി, ബാബുജി ബത്തേരി, എ.ഐ. കുര്യൻ, ബാബു ഗോപാൽ, പൗർണമി സംഗീത്, ശ്യാം ശിവൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഡോ. ജേക്കബ് ചാണ്ടിയെ ബാബുജി ബത്തേരി പൊന്നാടയണിയിച്ചു. ജെറി ജോൺ കോശി മെമൻറ്റോ നൽകി ആദരിച്ചു. റവ. ലവിൻ കോശിയെ എ.ഐ. കുര്യൻ പൊന്നാടയണിയിച്ചു. ഫ്രാൻസിസ് ചെറുകോൽ മെമൻറ്റോ നൽകി.

യോഗത്തിന് ലേഖ ശ്യാം സ്വാഗതവും സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ച അലുമ്നി അസോസിയേഷൻ അംഗങ്ങളെ മെമൻറ്റോ നൽകി ആദരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. 

Tags:    
News Summary - Bishop Moore College Alumni 'Sadaram- 2022'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.