ബിൽക്കീസ് കൂട്ടായ്മ അംഗങ്ങൾ ഈദ് പിക്നികിൽ
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ബിൽക്കീസ് കുവൈത്ത് ഈദ് പിക്നിക് കബദ് റിസോർട്ടിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
രണ്ട് ദിവസം നീണ്ടുനിന്ന പിക്നിക് കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലാ-കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും സൗഹൃദ സംഗമങ്ങൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
നാട്ടിലേക്കു പോകുന്ന റഷക്കും, നഹ്‌ലക്കും പരിപാടിയിൽ യാത്രയയപ്പ് നൽകി. ഉപരിപഠനത്തിനായി പോകുന്ന ആയിഷ ഷഹ്‌ന, ഫാത്തിമ നൗറിൻ, ആയിഷ സഹ്റിൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നഹ് യാൻ എന്നിവർക്കും കൂട്ടായ്മയുടെ സ്നേഹോപഹാരങ്ങളും ആശംസകളും കൈമാറി.
കെ.സി.കരീം, ഷംസുദ്ദീൻ കാട്ടൂർ, സയ്യിദ് തങ്ങൾ, ജസീൽ ചെങ്ങളാൻ, കെ.സി.സത്താർ, ഇ.പി.ആസിഫ്, എൻ.പി.റസാഖ്, ഷമീർ നായിഫ്, നൗഷാദ് തിടിൽ, ഹാരിസ് കൊട്ടേക്കാട്, റിയാസ് വടകര, ഖാലിദ് അൽ നസർ, മജീദ് പി.കെ.പി.എ,റഫീഖ് കാലിക്കറ്റ്, ഷാഫി കാട്ടൂർ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.