കുവൈത്ത് സിറ്റി: സെൻറ് ഗ്രീഗോറിയോസ് ജൂബിലി വേദ മഹാ വിദ്യാലയത്തിെൻറ അവധിക്കാല ബൈ ബിൾ സ്കൂളിന് വർണശബളമായ സമാപനം. നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ കുട്ടി കളുടെ ഘോഷയാത്രയെ തുടർന്ന് ഒ.വി.ബി.എസ് ഗായക സംഘത്തിെൻറ പ്രാർഥനഗാനത്തോടെ ആരംഭിച്ച സമാപന യോഗത്തിൽ മഹാ ഇടവക വികാരി ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗീസ് സ്വാഗതവും മഹാ ഇടവക സെക്രട്ടറി ജിജി ജോൺ നന്ദിയും പറഞ്ഞു.
ഒ.വി.ബി.എസ് ഡയറക്ടർ ഫാ. ബിജോയ് ജോർജ്, ഇടവക സഹവികാരി ഫാ. ജിജു ജോർജ്, ഇടവക ട്രഷറർ മോണീഷ് പി. ജോർജ്, സഭ മാനേജിങ് കമ്മിറ്റി അംഗം കോശി മാത്യു, ഭദ്രാസന കൗൺസിൽ അംഗം എബ്രഹാം സി. അലക്സ്, സൺഡേ സ്കൂൾ ട്രഷറർ ഫിലിപ്സ് ജോൺ, വി.ബി.എസ് സ്റ്റാർ സെലക്ഷൻ കമ്മിറ്റി കോഒാഡിനേറ്റർ പി.സി. ജോർജ്, സൺഡേ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ്, സെക്രട്ടറി എബി സാമുവേൽ, ഒ.വി.ബി.എസ്. സൂപ്രണ്ട് മനോജ് തോമസ് എന്നിവർ സംസാരിച്ചു. ഒ.വി.ബി.എസ് ഡെപ്യൂട്ടി സൂപ്രണ്ട് ജേക്കബ് റോയ് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാർ-2019 ആയി ജെഫി ആൻ സജിയെയും റണ്ണർഅപ്പായി നേഹാ സാറാ വർഗീസിനെയും തെരഞ്ഞെടുത്തു. സൺഡേ സ്കൂൾ ഹെഡ്ബോയ് ഫെബിൻ ജോൺ ബിജു, ഹെഡ്ഗേൾ സാനിയ സൂസൻ സുനിൽ എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. വേദപഠന ക്ലാസിൽ 600ഓളം കുട്ടികളും 67 അധ്യാപകരും പങ്കെടുത്തു. സാനിയ സൂസൻ സുനിൽ, റൂത്ത് റോസ് ലാലു എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.