ഭാരതീയ പ്രവാസി പരിഷത്ത് വാർഷിക പരിപാടിയുടെ
പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് കുവൈത്തിന്റെ പത്താം വാർഷികാഘോഷം ‘റൈസിങ് ഭാരത് - പ്രവാസി മഹോത്സവം 2026’ ജനുവരി 30ന് അഹമദി ഡി.പി.എസ് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെയും കുവൈത്തിലെയും വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, കലാ പരിപാടികൾ എന്നിവ മഹോത്സവത്തിന്റെ ഭാഗമാകും. കുവൈത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ‘പ്രവാസി സമ്മാൻ- 2026’ പുരസ്കാരങ്ങൾ നൽകി ആദരിക്കും. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് പി.പി. മുകുന്ദൻ പുരസ്കാരവും ചടങ്ങിൽ കൈമാറും. സ്മരണികയും പ്രകാശനം നടക്കും.
വാർഷിക പരിപാടിയുടെ പോസ്റ്റർ വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് സുധീർ വി മേനോൻ, ജന. സെക്രട്ടറി ഹരി ബാലരാമപുരം, ജോ. സെക്രട്ടറി രാജ് ഭണ്ഡാരി, മീഡിയ സെക്രട്ടറി സുജിത് സുരേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.